ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ അനുകൂലിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ല. തീരം സംരക്ഷിച്ചു കൊണ്ട് തന്നെ ഖനനം തുടരും. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രദേശത്തെ കരിമണല്‍ ഖനനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ റയര്‍ എര്‍ത്സ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ കമ്പനികള്‍ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണല്‍ ഖനനം ആരംഭിച്ചത്. 1955ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കിമീ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ഖനനം മൂലം 7.6 ചതുരശ്ര കിലോ മീറ്ററായി ചുരുങ്ങിയതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്തെ ഖനനത്തിനെതിരെ ‘സേവ് ആലപ്പാട്’ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. നിരവധി പ്രമുഖര്‍ ഇതിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.