തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ തൃശ്ശൂരില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയത് മുപ്പതോളം പേര്‍. നേതാക്കളുടെ പാര്‍ട്ടി മാറ്റം കോണ്‍ഗ്രസിന് വന്‍തിരിച്ചടിയായിരിക്കുകയാണ്.
തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് തല നേതാക്കള്‍ ഉള്‍പ്പെടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ പത്മജ വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപിയിലേക്കുള്ള മാറ്റം.
also read:പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടു, കേരളത്തില്‍ നാളെ നാളെ ചെറിയ പെരുന്നാള്‍
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മനു, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാധാകൃഷ്ണന്‍, എ.ആര്‍. മനോജ്, രാധാകൃഷ്ണന്‍ കൊട്ടിലിങ്ങല്‍ തുടങ്ങിയവരൊക്കെയാണ് പത്മജയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, പത്മജ വേണുഗോപാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് തുടങ്ങിയവര്‍ മെമ്പര്‍ഷിപ്പ് നല്‍കിയാണ് പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.