കോഴിക്കോട്: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും മാസപിറവി കണ്ടതായും നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നും അറിയിച്ചു.
also read:ഡോ. ഷഹന കേസ്; ഡോ. റുവൈസിന് ക്ലാസ്സില്‍ പങ്കെടുക്കാന്‍ അനുമതി, പഠനം തുടരാം
കേരള ഹിലാല്‍ (കെഎന്‍എം) കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനിയും പൊന്നാനിയില്‍ മാസപ്പിറവി കണ്ട സാഹചര്യത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ (ചെറിയപെരുന്നാള്‍ ) ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് ഇസ്ലാംമതവിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുന്നത്.
Discussion about this post