കൊച്ചി: യുവ ഡോക്ടര്‍ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. റുവൈസിന് തുടര്‍ പഠനത്തിന് അനുമതി നല്കി ഹൈക്കോടതി. അച്ചടക്ക നടപടി കോടതി ശരിവെച്ചാല്‍ ഹാജര്‍ സാധുവായി നല്‍കില്ലെന്നും ഇപ്പോള്‍ ക്ലാസില്‍ പങ്കെടുക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് റുവൈസിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ റുവൈസിനെതിരായ നടപടി നിയമപരമായി നിലനില്‍ക്കാത്തതാണെന്നു പിന്നീടു കണ്ടെത്തിയാല്‍, ഇപ്പോള്‍ ക്ലാസില്‍നിന്നു വിലക്കുന്നത് പരിഹാരിക്കാനാവാത്ത തെറ്റായി മാറുമെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവ്.
Also Read:സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഡോ.റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഷഹനയുടെ കത്തില്‍ റുവൈസിന്റെ പേരും സൂചിപ്പിച്ചിട്ടുണ്ട്.
”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാന്‍ വഞ്ചിക്കപ്പെട്ടു,” എന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.
Also Read:കാസര്‍കോട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും.
Discussion about this post