കൊല്ലം: കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണ് ദി കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്രിസ്ത്യന്‍ രൂപതകള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരും ആര് എസ് എസിന്റെ കെണിയില്‍ വീഴരുത്. സിനിമയില്‍ ആര്‍എസ്എസിന് കൃത്യമായ അജണ്ഡയുണ്ട്െന്നും കേരളത്തെ കുറിച്ച് പച്ച നുണ പ്രചരിപ്പിക്കുന്ന സിനിമയാണ് ദി കേരളാ സ്റ്റോറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സിനിമക്ക് പ്രചാരണം നല്‍കുന്നതിലും പ്രത്യേക ഉദ്ദേശ്യമുണ്ടാകാം. ആര്‍എസ്എസുകാര്‍ ഹിറ്റ്ലറുടെ ആശയം അതേ പോലെ പകര്ത്തിവെച്ചിരിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂതരാണ് ജര്‍മ്മനിയില്‍ ഇരയാക്കപ്പെട്ടതെങ്കില് ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ജനങ്ങള്‍ ആര് എസ് എസിന്റെ ഈ കെണിയില്വീഴരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post