തിരുവനന്തപുരം: റംസാന്-വിഷു ആഘോഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്നുമുതല്‍ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്ഷന് രണ്ടു ഗഡു വിതരണം ചെയ്യും. 3,200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്.
2023 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കുടിശികയുള്ള തുകയാണ് വിതരണം ചെയ്യുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കും.
6.88 ലക്ഷം പേരുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഒരു ഗഡു പെന്ഷന് തുക കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.
ഇനിയും നാല് മാസത്തെ പെന്ഷന് കുടിശ്ശിക വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്. ഇപ്പോള്‍ 62ലക്ഷം ക്ഷേമ പെന്ഷന് ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.
Discussion about this post