തൃശ്ശൂര്‍: തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും വീണ് അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശി ബച്ചന് സിങ്ങാണ് (31) മരിച്ചത്. പൂനയില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലെ യാത്രക്കാരനായിരുന്ന ഇരുവരും. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മുള്ളൂര്‍ക്കര സ്റ്റേഷന് സമീപം ബച്ചന് സിങ്ങ് തെറിച്ചുവീണത്.
ഒറ്റപ്പാലത്ത് നിന്ന് ആലുവയിലേക്ക് ബന്ധുവിനോടൊപ്പം യാത്ര ചെയ്തിരുന്ന ഇയാള്‍ വാതില്ക്കല് ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് പുറത്തേക്ക് തെറിച്ചുവീണതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ബന്ധു തൃശ്ശൂരില്‍ ഇറങ്ങി റെയില്‍വെ സേനയെ അപകടവിവരം അറിയിക്കുകയായിരുന്നു.
Discussion about this post