പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കിയ ആടുജീവിതം സിനിമ വന്‍ വിജയത്തിലേക്ക് കുതിയ്ക്കുകയാണ്. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസ്സി വെള്ളിത്തിരയിലേക്ക് എത്തിച്ചത്. നജീബായി പൃഥ്വി നിറഞ്ഞാടി. നജീബിനൊപ്പം തന്നെ ചിത്രത്തിലെ മറ്റൊരു കഥാപാത്രവും ആരാധകരുടെ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തില്‍ ഹക്കീമായി എത്തിയ ഗോകുല്‍.
ആദ്യ ചിത്രത്തിന് വേണ്ടി ഗോകുല്‍ നടത്തിയ ശാരീരിക മാറ്റങ്ങള്‍ വലിയ കൈയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി എടുത്ത മേക്ക്ഓവര്‍ ചിത്രം പങ്കുവെച്ച് എത്തുകയാണ് ഗോകുല്‍. ശരീരഭാരം കുറച്ച് ഇങ്ങനെ ഒരു ശ്രമം നടത്താന്‍ തനിക്ക് പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണെന്നാണ് ഗോകുല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ക്രിസ്റ്റ്യന്‍ ബെയ്‌ലിന്റെ അസാധാരണമായ ആത്മസമര്‍പ്പണമാണ് ആടുജീവിതത്തിനായി ഇങ്ങനെ ഒരുങ്ങാന്‍ തന്നെ പ്രചോദിപ്പിച്ചത്. 2004ലെ ത്രില്ലര്‍ മെഷിനിസ്റ്റിലെ റെസ്‌നിക് എന്ന കഥാപാത്രത്തിനായി 28 കിലോയാണ് അദ്ദേഹം കുറച്ചത്. വെള്ളം, ആപ്പിള്‍, ഒരു ഗ്ലാസ് കോഫി എന്നിവ മാത്രം കഴിച്ചായിരുന്നു അദ്ദേഹത്തിന്റെ ഡയറ്റ്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പേരിലാണ് ആ സിനിമ അറിയപ്പെട്ടത് തന്നെ. അദ്ദേഹത്തിന്റെ ആരാധകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനുള്ള തന്റെ ആദരമാണിതെന്നും ചിത്രത്തിലെ കഥാപാത്രത്തിന്റെ പോസില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ഗോകുല്‍ കുറിച്ചു.