ചെറുതോണി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്‌കൂൾസിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ശ്രീലക്ഷ്മി കുഴഞ്ഞുവീഴുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ രണ്ടിന് വീട്ടുവളപ്പിൽ നടക്കും.