തിരുവനന്തപുരം: കേരളത്തില്‍ താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സാധാരണയെക്കാള്‍ 2 – 4 °C വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി വരെ ഉയരാം. കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂരില്‍ 39 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം.
കണ്ണൂര്‍, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 37 വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത. മുന്നറിയിപ്പുള്ള ജില്ലകളില്‍ അടുത്ത നാല് ദിവസം ചൂടും. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.