രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഗുരുവായൂരില്‍ ആനയൂട്ട് വഴിപാട് നടത്തി വയോധിക, വഴിപാട് നേര്‍ന്നത് അയോഗ്യനാക്കിയപ്പോള്‍

തൃശൂര്‍: അയോഗ്യത മാറിക്കിട്ടാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയൂട്ട് വഴിപാട് നേര്‍ന്ന് വയോധിക. എറണാകുളം അങ്കമാലി സ്വദേശിനി ശോഭന രാമകൃഷ്ണനാണ് ഗുരുവായൂരില്‍ ആനയൂട്ട് വഴിപാട് നടത്തിയത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോഴായിരുന്നു ശോഭന ആനയൂട്ട് വഴിപാട് നേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത മാറിക്കിട്ടുവാന്‍ ഗുരുവായൂരപ്പന്റെ ഗജവീരന്മാര്‍ക്ക് നേര്‍ന്ന ആനയൂട്ട് വഴിപാട് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനത്താവളത്തില്‍ നടത്താമെന്നായിരുന്നു ശോഭന രാമകൃഷ്ണന്റെ നേര്‍ച്ച.

also read:മറ്റൊരു വിവാഹം കഴിച്ചു; മായയെ ഒഴിവാക്കാൻ പലതവണ ശ്രമിച്ചു; ഒടുവിൽ കഴുത്തുഞെരിച്ച് ജീവനെടുത്ത് ആൺസുഹൃത്ത്; ഭോപ്പാലിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം

രാഹുലിനെ അയോഗ്യനാക്കിയ സൂററ്റ് കോടതി വിധി പിന്നീട് സുപ്രീംകോടതി നീക്കുകയായിരുന്നു. അതിനാലാണ് ശോഭന വഴിപാട് പൂര്‍ത്തീകരിച്ചത്. ആനക്കോട്ടയില്‍ എത്തി ഇരുപതിനായിരം രൂപ ആനയൂട്ട് സംഖ്യയായി ‘രാഹുല്‍ ഗാന്ധി എം.പി. വയനാട് എന്ന പേരിലാണ് ശീട്ടാക്കി വഴിപാട് പൂര്‍ത്തികരിച്ചത്.

ശോഭന രാമകൃഷ്ണനൊടൊപ്പം ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കൗണ്‍സിലര്‍ സി. എസ്. സൂരജ്, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഒ.കെ.ആര്‍.മണികണ്ഠന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. പിന്നീട് ഗുരുവായൂരില്‍ നിന്നും മടങ്ങുകയും ചെയ്തു.

Exit mobile version