കൊച്ചി : ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കണമെന്ന ആവശ്യവുമായി സംഘടിപ്പിക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തും.നാളെയും മറ്റന്നാളുമായിഎറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപ്പാഡ് മൈതാനിയില്‍ വെച്ച് നടത്തുന്ന പരിപാടിയുടെ രണ്ടാം ദിനമാണ് മുഖ്യമന്ത്രി എത്തുക.
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെയും തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നടത്തുന്ന ആര്‍ത്തവ ശരീരം എന്ന ശാസ്ത്രപ്രദര്‍ശനവും സംഘടിപ്പിക്കും.
കൂടാതെ സ്ത്രീകള്‍ എഴുതിയ ആര്‍ത്തവ കുറിപ്പുകള്‍ പരിപാടിയുടെ ഭാഗമായി പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post