ചവറ: ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഴിച്ചുവിട്ട അക്രമങ്ങളില്‍ പ്രതിയായി കേസ് എടുത്തതിന് ശേഷം പോലീസില്‍ കീഴടങ്ങിയ യുവ മോര്‍ച്ചാ പ്രവര്‍ത്തകന്റെ പിതാവ് തൂങ്ങി മരിച്ച നിലയില്‍. മകനെ പോലീസ് പിടിച്ചതില്‍ മനംനൊന്താണ് ആത്മഹത്യാ എന്നാണ് വിവരം. തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍ (മനേഷ് ഭവനില്‍) മോഹനന്‍പിള്ള (65) ആണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
2നു പന്മന കണ്ണന്‍കുളങ്ങര ജംഗ്ഷനില്‍ ബൈക്ക് യാത്രക്കാരന്‍ പന്മന നെറ്റിയാട് സ്വദേശി അനീസിനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു മോഹനന്‍പിള്ളയുടെ മകന്‍ മനോജ് കുമാര്‍. പോലീസ് മനോജിനെ തേടി പലവട്ടം പോലീസ് വീട്ടില്‍ എത്തിയിരുന്നു. രക്ഷയില്ലാതെ വന്നതോടെയാണ് മനോജ് പോലീസില്‍ കീഴടങ്ങിയത്. മനോജ് കീഴടങ്ങി മണിക്കുറുകള്‍ക്കകം മോഹനന്‍പിള്ളയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബിജെപി പടിഞ്ഞാറ്റക്കര 69-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റാണ് മോഹനന്‍പിള്ള. മകന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് ആണു ചവറ സ്റ്റേഷനില്‍ മനോജും സുഹൃത്ത് പടിഞ്ഞാറ്റക്കര ശ്രീ വിഹാറില്‍ ദേവാനന്ദും കീഴടങ്ങിയത്. വൈകിട്ട് നാലരയോടെ മോഹനന്‍പിള്ളയെ വീടിനുള്ളില്‍ തുങ്ങിയ നിലയില്‍ ഭാര്യയാണു കണ്ടെത്തിയത്.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മോഹനന്‍പ്പിള്ളയുടെ ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ പോലീസില്‍ കീഴടങ്ങിയതിലുള്ള മനോവിഷമം ആണു മരണത്തിനു കാരണമെന്നും ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു. ഭാര്യ: ആനന്ദവല്ലി. മനേഷ് കുമാര്‍ ആണ് മറ്റൊരു മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.