എറണാകുളം: ആലപ്പുഴയില്‍ ഇരു വൃക്കകളും തകരാറിലായ 5 വയസ്സുകാരി ചികിത്സ സഹായം തേടുന്നു. ജാനകി എന്ന കൊച്ചു മിടുക്കിയുടെ ചികിത്സയ്ക്കായി സമാഹരിക്കേണ്ടത് 40 ലക്ഷം രൂപയാണ്. ജാനകിക്ക് വൃക്ക നല്‍കാന്‍ അമ്മ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്ക് പണമില്ലാതെ വിഷമിക്കുകയാണ് കുടുംബം. തകഴി പടഹാരം വാണിയപ്പുരക്കല്‍ വീട്ടില്‍ ഹരികുമാര്‍ കാര്‍ത്തിക ദമ്പതികളുടെ ഏകമകളാണ് 5 വയസുള്ള ജാനകി. ജാനകിയുട ഇരു വൃക്കകളും ജന്‍മനാ തകരാറിലാണ്. ഒരു വയസു മുതല്‍ ഡയാലിസിസ് നടത്തുന്നുണ്ട്.
ഇതിനകം സുമനസ്സുകളുടെ സഹായത്താന്‍ ജാനകിയുടെ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചിലവഴിച്ചു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഈ കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. ജാനകിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മാതാവ് കാര്‍ത്തിക വൃക്ക നല്‍കാന്‍ തയ്യാറാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തേണ്ട ശസ്ത്രക്രിയക്ക് ലക്ഷങ്ങള്‍ കണ്ടെത്തണം.
ഇതിനായി ആലപ്പുഴയിലെ തകഴി ഗ്രാമം നാളെ കൈകോര്‍ക്കും. സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി ഒട്ടനവധി പേരാണ് പിഞ്ചു ജാനകിക്കായി രംഗത്തിറങ്ങുന്നത്.
കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന പടഹാരം സ്വദേശി ആന്‍സിലിന്റെ ശസ്ത്രക്രിയക്കും ഈ ധന സമാഹരണത്തിലൂടെ പണം കണ്ടെത്തണം. കനിവുള്ളവര്‍ ഉദാരമായി നല്‍കും എന്ന പ്രതീക്ഷയിലാണ് ചികില്‍സാ സഹായ സമിതി.
അക്കൗണ്ട് വിവരങ്ങള്‍ അര No – 10740100219046 IFSC -FDRL0001074 FEDERAL BANK THAKAZHI ഫോണ്‍ :9645353253 ( വിപിന്‍ കുമാര്‍ ,ചെയര്‍മാന്‍, ചികില്‍സാ സഹായനിധി
Discussion about this post