കടയിലേക്കുള്ള ഓര്‍ഡര്‍ ശേഖരിക്കാന്‍ പോകവെ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു, 43കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാറനല്ലൂര്‍ സ്വദേശി എസ് ഷീജ ആണ് മരിച്ചത്.

നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിന്‍കര പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്നു അപകടം. പാറശ്ശാല ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിടിച്ച് ഷീജ റോഡിലേക്ക് തെറിച്ചുവീണു.

also read:നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു, വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിത്തൂങ്ങി യുവതി, നടുക്കം

പിന്നാലെ ഷീജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉത്സവങ്ങളുടെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച സൗണ്ട് ബോക്സുകളില്‍ നിന്നുള്ള ശബ്ദം കാരണം പിന്നില്‍ നിന്ന് ബസ് വരുന്നത് ഷീജയ്ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി.

also read:ഹൃദയാഘാതം; ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു

തേയില കമ്പനിയിലെ ഫീല്‍ഡ് സ്റ്റാഫാണ് ഷീജ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഷീജയുടെ ഭര്‍ത്താവ് ഡൊമനിക്ക് ഒരു വര്‍ഷം മുമ്പാണ് മരിച്ചത്. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലാണ് ഷീജ ഫീല്‍ഡ് സ്റ്റാഫായി ചേര്‍ന്നത്.

Exit mobile version