കോട്ടയം: കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. കോട്ടയം നട്ടാശ്ശേരി വടുതലയില്‍ വിജു മാത്യൂ (48) ആണ് മരിച്ചത്. കായംകുളം എറണാകുളം- മെമു ട്രെയിന്‍ ആണ് ഇടിച്ചത്. കുമാരനല്ലൂര്‍ തൃക്കയില്‍ കോളനിക്ക് സമീപം വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
റെയില്‍വേ ട്രാക്കിലെ ലോക്കുകള്‍ ഉറപ്പിക്കുന്നതിനിടെയാണ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. കീ മാനായി ജോലി ചെയ്യുന്ന വിജു തൊഴിലാളി യൂണിയന്‍ നേതാവുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിശദാശംങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Discussion about this post