കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചു, കൊച്ചിയില്‍ ഹോട്ടല്‍ ഉടമയ്ക്ക് നേരെ ഗുണ്ടാ ആക്രമണം, 2 പേര്‍ അറസ്റ്റില്‍

ഹോട്ടല്‍ ഉടമയായ കാസര്‍കോട് സ്വദേശി സഹദിനാണ് മര്‍ദ്ദനമേറ്റത്.

എറണാകുളം: കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചതിന് ഹോട്ടല്‍ ഉടമയ്ക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ രണ്ടു പേര്‍ പിടിയില്‍. എറണാകുളം സ്വദേശി അശ്വിന്‍, പത്തനംതിട്ട കോന്നി സ്വദേശി അജ്മല്‍ എന്നിവരാണ് പിടിയിലായത്. ഹോട്ടല്‍ ഉടമയായ കാസര്‍കോട് സ്വദേശി സഹദിനാണ് മര്‍ദ്ദനമേറ്റത്.

ഇതിനിടെ, ഹോട്ടല്‍ ഉടമയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ മാസം 27നായിരുന്നു ഹോട്ടല്‍ ഉടമയ്ക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് ഇപ്പോള്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്.

ALSO READ വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം: തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇന്നാണ് പുറത്തുവന്നത്. ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന്റെ പേരിലാണ് മര്‍ദ്ദനമെന്നും പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹോട്ടല്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതുമെല്ലാം സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

Exit mobile version