തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വത്ത് വിവരങ്ങളുടെ സത്യവാങ്മൂലവും താരം സമര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ കൈവശം 53.30 ലക്ഷം രൂപയുടെ മൂല്യമുള്ള 1025 ഗ്രാം സ്വര്‍ണ്ണാഭരണം ഉള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു. പങ്കാളിയുടെ കൈവശം 54.60 ലക്ഷം രൂപയുടെ മൂല്യമുള്ള 1050 ഗ്രാം സ്വര്‍ണ്ണാഭരണമുണ്ട്. ആശ്രിതരില്‍ ഒരാളുടെ കൈവശം 2600088 രൂപ മൂല്യമുള്ള 500 ഗ്രാം സ്വര്‍ണ്ണവും മറ്റൊരു ആശ്രിതന്റെ കൈവശം 1040000 രൂപ മൂല്യമുള്ള 200 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുണ്ടെന്നും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സുരേഷ് ഗോപിയുടെ കൈവശം പണമായി 44000 രൂപയും ജീവിതപങ്കാളിയുടെ കൈവശം 32000 രൂപയും രണ്ട് ആശ്രിതരുടെ കൈവശം 15000 രൂപ വീതവുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയുമുണ്ട്.ട
ഏഴ് ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട് / ബോണ്ട് നിക്ഷേപങ്ങളുമുണ്ട്. മാത്രമല്ല 67 ലക്ഷം രൂപയുടെ പോസ്റ്റല്‍ സേവിങ് / പോളിസിയും ഉണ്ട്.
സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപ ആകെ വരുമാനമെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഭാര്യയുടെ വരുമാനം 4.13 ലക്ഷമെന്നും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. വിവിധ ബാങ്കുകളിലായി സുരേഷ് ഗോപിക്ക് 61 ലക്ഷം രൂപയുടെ വായ്പയുമുണ്ട്.
സുരേഷ് ഗോപിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 40751412.51 രൂപയും ജീവിത പങ്കാളിയുടെ പേരില്‍ 18216081.97 രൂപയുടെയും ആശ്രിതരുടെ കൈവശം യഥാക്രമം 18057817.93 രൂപയുടെയും 12042070.71 രൂപയുടെയും മൂല്യമുള്ള സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നത്. സുരേഷ് ഗോപി 18761750 രൂപയുടെ സ്വയാര്‍ജ്ജിത വസ്തുക്കളാണ് സുരേഷ് ഗോപി വാങ്ങിയത്. പങ്കാളി 1571630 രൂപയുടെ സ്വയാര്‍ജ്ജിത വസ്തുക്കളും വാങ്ങി. സുരേഷ് ഗോപിയുടെ കൈവശമുള്ള സ്വയാര്‍ജ്ജിത ആസ്തിയുടെ ഇപ്പോഴത്തെ കമ്പോളവില 80837943 രൂപയാണ്. പങ്കാളിയുടെ സ്വയാര്‍ജ്ജിത സ്വത്തിന്റെ കമ്പോളവില 10810000 രൂപയാണ്. സുരേഷ് ഗോപിക്ക് ലഭിച്ച പാരമ്പര്യ സ്വത്തിന്റെ കമ്പോളവില 5100000 രൂപയാണ്.
സുരേഷ് ഗോപിയുടെ പേരില്‍ 2 കോടി 53 ലക്ഷം രൂപ വില വരുന്ന 8 വാഹനങ്ങളുണ്ട്. 39,90,000 രൂപയുടെ ഓഡി ക്യൂ 7, 7,20,000 രൂപ വിലയുള്ള ടാറ്റാ സഫാരി, 17,70,000 രൂപയുടെ ഐഷര്‍ കാരവന്‍, 65,00.000 രൂപയുടെ ടയോട്ട വെല്‍ഫെയര്‍, 21,22,000 രൂപയുടെ മഹീന്ദ്ര എക്സ്യുവി700, 10,50,000 രൂപയുടെ മഹീന്ദ്ര പിക്ക്അപ്പ്, 9124,000 രൂപയുടെ ഭാരത് ബെന്‍സ് കാരവന്‍, 75,000 രൂപയുടെ ട്രാക്ടര്‍ എന്നീ വാഹനങ്ങളും സുരേഷ് ഗോപിയുടെ പേരിലുണ്ട്. പങ്കാളിയുടെ പേരില്‍ 9,10,000 രൂപയുടെ ഐഷര്‍ കാരവാനുമുണ്ട്.
സുരേഷ് ഗോപിയുടെ പേരില്‍ തിരുനെല്‍വേലി വില്ലേജില്‍ 82.4 ഏക്കറും സൈദാപേട്ടില്‍ 40 സെന്റും കൃഷിഭൂമിയുണ്ട്. ഈ സ്ഥാലങ്ങളുടെ മതിപ്പ് കമ്പോളവില 99,60,000 രൂപയാണ്. ശാസ്തമംഗലം വില്ലേജില്‍ രണ്ട് സര്‍വ്വേ നമ്പറിലായി കാര്‍ഷികേതര ഭൂമിയും സുരേഷ് ഗോപിയുടെ പേരിലുണ്ട്. സുരേഷ് ഗോപിയുടെ പങ്കാളിയുടെ പേരില്‍ ദേവികുളം താലൂക്കിലെ പള്ളിവാസല്‍ വില്ലേജില്‍ 241 സെന്റ് കൃഷിഭൂമിയും അലുവ ചെങ്ങമനാട് വില്ലേജില്‍ 37 സെന്റും തിരുനെല്‍വേലിയിലെ ശ്രീവായ്കുന്‍കത്ത് 43 ഏക്കറും കൃഷിഭൂമിയാണുള്ളത്. ഈ മൂന്ന് സ്ഥലങ്ങള്‍ക്കും യഥാക്രമം 57,50,000, 17,25,000, 23,00,000 എന്നിങ്ങനെയാണ് ഈ സ്ഥലങ്ങളുടെ വിപണി മൂല്യം. വട്ടിയൂര്‍ക്കാവ് വില്ലേജില്‍ കാര്‍ഷികേതര ഭൂമിയും പങ്കാളിയുടെ പേരിലുണ്ട്.
Discussion about this post