തിരുവനന്തപുരം: സ്കൂളുകൾ അടച്ച് വേനലവധിക്കാലം എത്തിയെേതാ വീടുപൂട്ടി ആഘോഷങ്ങൾക്കായി പോകുന്നത് പതിവാണ്. ഇത്തരം വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരുടെ ചാകരക്കാലവുമാണ് ഈ അവധിക്കാലം എന്ന് ഓർമ്മിപ്പിച്ച് ചേരളാപോലീസ്. വീട് പൂട്ട് പോകുന്നവർ വിവരം അറിയിക്കണമെന്നാണ് പോലീസ് പുറത്തുവിട്ട മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്.
വീടുപൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ മുൻകൂട്ടി അറിയിച്ചാൽ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണവും കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയ നിർദേശം:
വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.
Discussion about this post