തിരുവനന്തപുരം: ജയിലില്‍ നിരാഹാര സമരത്തിലായിരുന്ന രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം മോശമായതിനാലാണ് രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പ്രഥമിക നിഗമനം.
നിയമ വിരുദ്ധമായി സംഘടിക്കുക, ലഹളയില്‍ ഏര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരുക, ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ രാഹുലിന്റെ അറസ്റ്റ് കാരണം കൂടാതെയാണെന്ന് രാഹുലിന്റെ ഭാര്യ ദീപ ആരോപിച്ചിരുന്നു. പമ്പയില്‍ നടന്ന അക്രമങ്ങളില്‍ സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുല്‍ എങ്ങനെ കാരണമാകുമെന്നും ദീപ ചോദിച്ചിരുന്നു.