തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 600 രൂപ ഉയര്‍ന്ന് സ്വര്‍ണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടാന്‍ കാരണമായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്.
ഗ്രാമിന് ഇന്ന് 75 രൂപ വര്‍ധിച്ചു. വിപണി വില 6410 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ നല്‍കേണ്ടിവരും.
അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.
Discussion about this post