തൃശൂര്‍: ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു. തൃശൂര്‍ വെളപ്പായയിലാണ് നടുക്കുന്ന സംഭവം. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നത്.
സംഭവത്തില്‍ ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം.
വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. വൈകുന്നേരം എറണാകുളത്ത് നിന്ന് പാട്‌നയിലേക്ക് പുറപ്പെട്ട പാട്‌ന എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.