കൊല്ലം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകനുവേണ്ടി സുമനസുകളുടെ സഹായം തേടി അമ്മ. കരുനാഗപ്പള്ളി സ്വദേശി പ്രസന്നയാണ് മകന്‍ വിഷ്ണുവിന്റെ ചികിത്സയ്ക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടിയത്. തലയ്ക്കും നട്ടെല്ലിനും ഗുരുതമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് വിഷ്ണു. ഒന്നരമാസം മുന്‍പ് വിഷ്ണവിന്റെ അച്ഛനും കൂടി മരിച്ചതോടെ ചികിത്സ ചിലവ് കുടുംബത്തിന് താങ്ങാവുന്നതിലും ഇരട്ടിയായി.
കരുനാഗപ്പള്ളിക്കടുത്ത് കരിയില കുളങ്ങര സ്വദേശിയാണ് 33 വയസുള്ള വിഷ്ണു നന്ദജന്‍. 3 വര്‍ഷം മുന്‍പ് കോവിഡ് കാലത്തുണ്ടായൊരു വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാവുകയായിരുന്നു. അമ്മ പ്രസന്നയാണ് വിഷ്ണുവിന്റെ ഏക ആശ്രയം. അച്ഛന്‍ ഒന്നരമാസം മുന്‍പ് മരിച്ചു. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വിഷ്ണു രണ്ട് വര്‍ഷത്തോളം ഒരേ കിടപ്പായിരുന്നു.
ഇടയ്ക്ക് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ധനസഹായമെത്തി, ചികിത്സ തുടര്‍ന്നു. പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വിഷ്ണുവിന് ഇനിയും ചികിത്സ വേണം. അതിനായി തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ തുടരുകയാണ് ഈ യുവാവ്. അമ്മയുടെ ആരോഗ്യാവസ്ഥയും മോശമാണ്. നാട്ടുകാരും കൂട്ടുകാരുമെല്ലാം വിഷ്ണുവിനെ സാധിക്കും വിധം സഹായിച്ചു. എന്നാല്‍ വീണ്ടും സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്മ.
ബാങ്ക് വിവരങ്ങള്‍
VISHNU
A/c 626601522884
IFSC: ICIC0006348
ICICI BANK
Karunagappally Branch
Google Pay: 9809948613
Discussion about this post