തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. കഴിഞ്ഞ ദിവസവും മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായിരുന്നു.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും അപകടമുണ്ടായത്. കോസ്റ്റല്‍ പൊലീസ് ബോട്ട് ജീവനക്കാരന് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം പരിക്കേറ്റത്.
also read:നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍, റോഡ് ഷോ നടത്തും
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത്.
ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം കടലിലേക്ക് ഒഴുകിപ്പോയതോടെ കരയ്ക്കെത്തിക്കാന്‍ പോയ കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും മറ്റൊരു വള്ളവും അപടകത്തില്പ്പെടുകയായിരുന്നു.
Discussion about this post