ലക്നൗ: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ലക്നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഭാര്യയെ ഷാള്‍ കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തിയത്. ശേഷം കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു.
റാം ലഗന്റെ ഭാര്യ ജോതി (30), മക്കള്‍ പായല്‍ (6), ആനന്ദ്(3) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം കണ്ടുനിന്ന കൂട്ടികള്‍ വിവരം പുറത്തുപറയാതിരിക്കാണ് കുട്ടികളെയും കൊലപ്പെടുത്തിയത്.
ALSO READ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്, 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ഇരുവരുടേയും വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായിരുന്നു. റാം ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇരുവരും തമ്മില്‍ മാര്‍ച്ച് 28-ന് തര്‍ക്കമുണ്ടായതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.
മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം രാത്രി മൃതദേഹങ്ങളോടൊപ്പം കഴിയുകയും പകല്‍ പുറത്ത് ചെലവഴിക്കുകയും ചെയ്തു. ജനവാസ മേഖലയായതിനാല്‍ മൃതദേഹം വീടിന് പുറത്തേക്കെത്തിക്കാന്‍ പറ്റിയിരുന്നില്ല. ഭാര്യയും മക്കളും ബന്ധുവീട്ടിലാണെന്നാണ് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞിരുന്നത്. വീട്ടില്‍നിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് വീട്ടുടമ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേങ്ങള്‍ കണ്ടെത്തിയത്.