കല്‍പ്പറ്റ: യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. വയനാട്ടിലാണ് സംഭവം. ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഡോ. കെ.ഇ.ഫെലിസ് നസീര്‍ ആണ് മരിച്ചത്.
മുപ്പത്തിയൊന്ന് വയസ്സായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. തൂങ്ങിമരിച്ച നിലയിലാണ് ഫെലിസിനെ കണ്ടെത്തിയത്.
ആശുപത്രി ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.
തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ ഫെലിസിനെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും ഇന്നലെ വൈകീട്ട് അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.