ന്യൂഡൽഹി: വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽ വീണ് റഷ്യയിൽ .ുദ്ധമുഖത്ത് കുടുങ്ങിയ മലയാളി യുവാവിനെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഡേവിഡ് ഇന്ന് രാവിലെയാണ് ഡൽഹിയിൽ വന്നിറങ്ങിയത്.
ഇന്ത്യൻ എംബസി താൽക്കാലിക യാത്രാ രേഖ നൽകിയതോടെയാണ് ഡേവിഡിന് മടങ്ങാനായത്. വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽ പെട്ടാണ് ഡേവിഡ് റഷ്യ-യുക്രെയ്ൻ യുദ്ധമുഖത്ത് എത്തിയത്. യുദ്ധത്തിൽ കൂലിപ്പട്ടാളക്കാരനായി ഇറങ്ങേണ്ടി വന്ന ഡേവിഡിന് പരുക്ക് പറ്റിയിരുന്നു.
അതേസമയം, രണ്ടുദിവസം കഴിഞ്ഞ് ഡേവിഡിനെ കേരളത്തിൽ എത്തിക്കുമെന്ന് സിബിഐ അറിയിച്ചു. ഡിസംബർ 25ന് രാത്രി റോണക്സ് മേഖലയിൽ രാത്രി നടത്തത്തിനു പോകുമ്പോൾ ഡ്രോണിൽ പറന്നെത്തിയ ബോംബ് പൊട്ടിയാണ് ഡേവഡിന്റെ കാലിനു ഗുരുതര പരുക്കേറ്റുത്. അവശ്യചികിത്സ പോലും കിട്ടാതെ ദുരിതാവസ്ഥയിൽ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ടു വീട്ടുകാരെ ബന്ധപ്പെട്ടതോടെ ആണ് ദുരിതം പുറത്തറിയുന്നത്.
മാധ്യമ വാർത്ത കണ്ട കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ഡോ ശശി തരൂർ എംപി തുടങ്ങിയവർ വിഷയത്തിൽ ഇടപെട്ടിരുന്നു. ഡേവിഡിനെ പോലെ ഏജന്റുമാരുടെ ചതിയിൽ പെട്ട മറ്റു ചിലരും എംബസിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post