റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മലയാളി നഴ്സ് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജന് (35) ആണ് മരിച്ചത്. അവിവാഹിതയാണ്.
സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കലൂര്‍ പി.വി.എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. എസ്.എം.സി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാമൂഹികപ്രവര്ത്തകന് സിദ്ദീഖ് തുവ്വൂരും ധന്യയുടെ സഹപ്രവര്‍ത്തകരായ അനീഷ്, റഫീഖ് പട്ടാമ്പി, അജീഷ്, സിജോയ് എന്നിവരും രംഗത്തുണ്ട്.
Discussion about this post