തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കേസെടുത്തു. ആര്‍എല്‍വി രാമകൃഷ്ണന് നല്കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോമെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.
യൂട്യൂബ് പരാമര്‍ശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ ആര്‍എല്‍വി രാമകൃഷ്ണന് നല്കിയ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണന് പരാതി നല്‍കിയത്. തുടര്‍ നടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നല്കിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post