തിരുവനന്തപുരം: ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലാണ് സംഭവം. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്.
പത്തൊമ്പത് വയസ്സായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ വൈഷ്ണവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30നാണ് സംഭവം.
also read; റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി
നാലംഗം സംഘമാണ് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത്. നീന്തുന്നതിനിടെ വൈഷ്ണവ് മുങ്ങിപ്പോവുകയായിരുന്നു. ഇതുകണ്ട ഒപ്പമുണ്ടായിരുന്ന സുഹൃത്തുകള്‍ വൈഷ്ണവിനെ രക്ഷിച്ച് കരയ്ക്കത്തിച്ചു.
തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. അഞ്ചല്‍ സെന്റ് ജോണ്‍സില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് വൈഷ്ണവ്.
Discussion about this post