വിറക് എടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം, വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു, കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്

പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ തത്തയെയാണ് കാട്ടുപന്നി ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ തത്ത താഴെ വീണു.

also read:റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി

തുടര്‍ന്ന് മുട്ടുകാലിനും പാദത്തിനും ഇടയില്‍ കാട്ടുപന്നി കടിച്ചുമുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തത്തയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിച്ചു. രാത്രി നടത്തിയ തെരച്ചിലില്‍ വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രണ്ട് കാട്ടുപന്നികളെയും വെടിവെച്ചു കൊന്നത്.

Exit mobile version