പാലക്കാട്: പാലക്കാട് ജില്ലയില്‍ വിതരണം ചെയ്ത ഭാരത് അരിയുടെ പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രമെന്ന് പരാതി. പിന്നാലെ അരിവിതരണം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കൊടുമ്പില്‍ വിതരണം ചെയ്ത ഭാരത് അരിയുടെ പാക്കറ്റിലാണ് സ്ഥാനാര്‍ഥിയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. ചട്ടംലംഘനം കാട്ടി സി.പി.എം നേതൃത്വം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. രാവിലെ എട്ടുമണിക്ക് അരി വിതരണം ചെയ്യുന്നതായി ബിജെപിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലാണ് പ്രചാരണം നടന്നത്.
ഇത് അനുസരിച്ച് സ്ഥലത്തെത്തിയവര്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ ചിത്രം പതിച്ച പാക്കറ്റുകളില്‍ ഭാരത് അരി ലഭിച്ചതെന്നും സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു.