കോഴിക്കോടും കാസര്‍കോഡും വന്‍ ലഹരിമരുന്ന് വേട്ട; വില്‍പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം! നാല് യുവാക്കള്‍ അറസ്റ്റില്‍

മയക്കുമരുന്ന് വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതി.

കോഴിക്കോട്: കോഴിക്കോടും കാസര്‍ഗോഡും ലഹരി മരുന്നുകളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍ഗോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

കുന്നമംഗലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 28 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതി.

ALSO READ ക്ഷേത്രത്തിലെ ശൂലത്തിൽ തറച്ച നാരങ്ങകൾക്ക് വന്ധ്യത മാറ്റുമെന്ന് വിശ്വാസം; ഒമ്പത് നാരങ്ങ വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്! വാങ്ങാൻ തിരക്ക് കൂട്ടി ജനങ്ങൾ

കാസര്‍ഗോഡ് നടത്തിയ പരിശോധനയില്‍ 4.19 ഗ്രാം മെത്താംഫിറ്റമിനുമായി കാറില്‍ വന്ന ചെര്‍ളടുക്ക സ്വദേശി അബ്ദുള്‍ ജവാദ്, എന്‍മകജെ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു.

Exit mobile version