കേരളത്തിലേയ്ക്ക് അയച്ച ഗോതമ്പ് എത്തിയത് 10 മാസം കഴിഞ്ഞ്; ലോഡ് വന്ന വാഗണ്‍ തുറന്നപ്പോള്‍ കണ്ടത് എലികളെയും പുഴുക്കളെയും!

60 ടണ്‍ ഗോതമ്പാണ് അനാസ്ഥയില്‍ നാമാവശേഷമായത്.

ആലപ്പുഴ: പഞ്ചാപിലെ എഫ്‌സിഐയില്‍ നിന്ന് ആലപ്പുഴ ഗോഡൗണിലേയ്ക്ക് അയച്ച ഗോതമ്പ് എത്തിയത് പത്ത് മാസത്തിനു ശേഷം. എത്തിയ ലോഡ് തുറന്നപ്പോള്‍ കണ്ടത് ഗോതമ്പ് കെട്ടുകളെ പൊതിഞ്ഞ എലികളെയും പുഴുക്കളെയുമാണ്. 60 ടണ്‍ ഗോതമ്പാണ് അനാസ്ഥയില്‍ നാമാവശേഷമായത്.

ഭക്ഷ്യയോഗ്യമല്ലാത്ത ഒരു സാധനവും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യില്ലെന്നും അതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പരിശോധിച്ച് ഉറപ്പുള്ള സാധനങ്ങള്‍ മാത്രമേ വിതരണം ചെയ്യൂ. ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിച്ചുകളയണമെന്നും മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

എഫ്സിഐ ബുക്ക് ചെയ്ത 12 വാഗണുകളില്‍ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങി കിടന്നതാണ് വിനയായത്. ആലപ്പുഴയിലേക്കെത്തിയ ലോഡ് ഗുഡ്സ് ഷെഡില്‍ നിന്നും എഫ്സിഐ ഗോഡൗണിലേക്ക് മാറ്റി. എന്നാല്‍ ഗോഡൗണിന്റെ ഉള്ളിലേക്ക് കയറ്റിയിട്ടില്ല.

Exit mobile version