കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. 50000 കടന്നിരിക്കുകയാണ് സ്വര്‍ണ്ണവില. കേരള ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് സ്വര്‍ണ്ണവില ഇത്രത്തോളം ഉയരുന്നത്.
ഒരു പവന് സ്വര്‍ണത്തിന്റെ വില 1040 രൂപ വര്‍ധിച്ച് 50,400 രൂപയായി. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
46,320 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില. എന്നാല്‍ മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് ഈ മാസം 21ന് 49,440 രൂപയായി ഉയര്‍ന്നു.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷം വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
Discussion about this post