കോഴിക്കോട്: അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തു. റൗഫീന തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കേസില്‍ നിര്‍ണായക തെളിവുകള്‍ തേടി പ്രതി മുജീബിന്റെ വീട്ടില്‍ പോലീസെത്തും മുന്‍പ് തെളിവ് നശിപ്പിക്കാന്‍ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.
കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങള്‍ തേടിയാണ് മുജീബ് റഹ്‌മാന്റെ വീട്ടില്‍ പോലീസെത്തിയത്. ഈ വസ്ത്രങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തതെന്നുമാണ് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നത്.
ALSO READ കണ്ടെയ്‌നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കൂടാതെ, മോഷണ സ്വര്‍ണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യില്‍ ഏല്‍പ്പിച്ചു. ഈ പണം പോലീസ് പിന്നീട് കണ്ടെടുത്തു.