തിരുവനന്തപുരം: ഇന്ത്യയില്‍ മതേതരത്വം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ മാതൃകയായി കേരളം. ഒരേ ബോര്‍ഡില്‍ അമ്പലവും പള്ളിയും ഇടംപിടച്ച മനോഹര കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. വെഞ്ഞാറമ്മൂട് മേലേകുറ്റിമൂട്ടിലാണ് ഇത്തരത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
തിരുവനതപുരത്ത് വെഞ്ഞാറമൂട് മേലേകുറ്റിമൂട്ടില്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് ബോര്‍ഡ് വയ്ക്കാന്‍ സ്ഥലമില്ലാത്തിനാല്‍ നേരത്തെ സ്ഥാപിച്ചിരുന്ന പാറയില്‍ മസ്ജിദ് ബോര്‍ഡിന്റെ പാതിഭാഗം ക്ഷേത്രത്തിന്റെ പേര് സ്ഥാപിക്കാന്‍ മസ്ജിദ് കമ്മിറ്റി വിട്ടു നല്‍കുകയായിരുന്നു.
ഈ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ മതേതരത്വത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്
ഇതിനോടകം നിരവധി ആളുകളാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ രേഖപ്പെടുത്തുന്നത്
Discussion about this post