ശബരിമല: ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന്റെ സിസിറ്റിവി പരിശോധന നടത്തി ദേവസ്വം ബോര്‍ഡ് സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ ബോര്‍ഡിന്റെ സ്ഥിരീകരണം എത്തിയിട്ടേ ശുദ്ധിക്രിയ നടത്തുകയുള്ളൂ എന്ന നിലപാടിലാണ് തന്ത്രി. നേരത്തെ യുവതികള്‍ കയറിയ സമയത്ത് ശുദ്ധിക്രിയ നടത്തിയത് വന്‍ വിവാദത്തിലേക്ക് നയിച്ച സാഹചര്യത്തിലാണ് തന്തിയുടെ ഈ നിലപാട്. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച് യാതൊരു അന്വേഷണത്തിനും ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം ചാത്തന്നൂര്‍ സ്വദേശിനിയായ മഞ്ജുവിന്റെ അവകാശവാദങ്ങളില്‍ സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും ബോര്‍ഡ് ഇതുവരെ തയ്യാറായിട്ടില്ല. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇതുവരെ ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല. എക്സിക്യൂട്ടീവ് ഓഫീസര്‍ മുഖേനയാണ് തന്ത്രിക്ക് വിവരങ്ങള്‍ കൈമാറുന്നത്. മുമ്പ് ശ്രീലങ്കന്‍ സ്വദേശി ശശികല ദര്‍ശനം നടത്തിയതിന് ശേഷവും കൂടുതല്‍ പരിശോധനകള്‍ക്കും സ്ഥിരീകരണത്തിനും തയ്യാറാകാതെ ബോര്‍ഡ് മാറിനിന്നിരുന്നു.
Discussion about this post