സമ്മര്‍ ബംപര്‍: 10 കോടിയുടെ ഭാഗ്യം കണ്ണൂര്‍ സ്വദേശി നാസറിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മര്‍ ബംപര്‍ ഒന്നാം സമ്മാനം കണ്ണൂരില്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിക്കാണ് പത്തുകോടിയുടെ ഭാഗ്യം തേടിയെത്തിയത്. ആലക്കോട് പരപ്പ സ്വദേശി നാസറിനാണ് ഭാഗ്യ ദേവതയുടെ കടാക്ഷമെത്തിയത്.

ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. SC308797 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. രണ്ടാംസമ്മാനം 50 ലക്ഷംരൂപ SA 177547 എന്ന നമ്പറിലുള്ള ടിക്കറ്റിന്. 250 രൂപയായിരുന്നു ടിക്കറ്റ് വില. നറുക്കെടുപ്പിന് പിന്നാലെ 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ ഇന്ന് പുറത്തിറക്കുകയും ചെയ്യും. 300 രൂപയാണ് ടിക്കറ്റ് വില.

Exit mobile version