കൊടൈക്കനാല്‍: മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം സൂപ്പര്‍ ഹിറ്റായതോടെ കൊടൈക്കനാലിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. യാത്ര ഇഷ്ടപ്പെടുന്നവരുടെ ഡെസ്റ്റിനേഷന്‍ ഗുണ കേവാണ്. കൊടൈക്കനാലിലെ ഗുണ കേവിലേക്ക് പ്രേക്ഷകര്‍ ഒഴുകി തുടങ്ങാന്‍ കാരണം മഞ്ഞുമ്മല്‍ ബോയ്സ് ഉണ്ടാക്കിയ ഓളമാണ്. സിനിമ വന്‍ പ്രചാരം നേടിയതോടെ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗുണ കേവില്‍ വന്ന് പോയത് അന്‍പതിനായിരത്തിലേറെ സഞ്ചാരികളാണ്. ഗുഹയിലേക്കുള്ള പാതയില്‍ പടര്‍ന്ന് കിടക്കുന്ന വേരുകളില്‍ ഇരുന്ന് ചിത്രങ്ങളെടുത്തും ഗുണ കേവിന്റെ മുകളില്‍ നിന്ന് ഗേറ്റ് വഴി താഴേക്ക് നോക്കാനും വന്‍ തിരക്കാണിവിടെ. മലയാളികളായ സഞ്ചാരികളാണ് ഇവിടെയെത്തുന്നവരില്‍ കൂടുതലും.
കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്സ് സൂപ്പര്‍ ഹിറ്റാണ്. തമിഴ് സിനിമകളെ പോലും ബോക്സ് ഓഫീസില്‍ തകര്‍ത്തുകൊണ്ടാണ് മഞ്ഞുമ്മല്‍ മുന്നേറി നില്‍ക്കുന്നത്. കമല്‍ ഹാസന് നായകനായെത്തി 1991-ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഗുണ. ഡെവിള്‍സ് കിച്ചണ്‍ എന്ന് പേരില്‍ അറിയപ്പെട്ടിരുന്നു ഗുഹ, ഗുണ സിനിമയ്ക്ക് ശേഷമാണ് അവിടം ഗുണ കേവ് ആയി മാറിയത്.
Discussion about this post