റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്കുമാര്‍ തമ്പിയാണ് (55) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വര്‍ഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുന്ന മഹേഷ് കുമാര്‍ ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍. അപകടവിവരമറിഞ്ഞ് ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരായ ബി. ഹരിലാല്‍, നൈസാം തൂലിക എന്നിവര്‍ അഫീഫിലെത്തി.
Discussion about this post