പാലക്കാട്: കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനായിരുന്നു അയപ്പന്‍. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.
മംഗലാംകുന്ന് അയ്യപ്പന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ്. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.
ഒരുഘട്ടത്തില്‍ 18 ആനകള്‍ വരെയുണ്ടായിരുന്ന പ്രശസ്തമായ ആനത്തറവാടാണ് മംഗലാംകുന്ന്. മംഗലാംകുന്ന് അയ്യപ്പന്റെ വിയോഗം ആനപ്രേമികളെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്.