കോതമംഗലം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് കള്ളാടാണ് സംഭവം. 72കാരിയായ സാറാമ്മയാണ് മരിച്ചത്. സാറാമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
കൂടാതെ സാറാമ്മയെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് 3.45 ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വെച്ച് അടിക്കുകയായിരുന്നു.
also read:വെള്ളം പാഴാക്കി; ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5000 രൂപ പിഴ
ഈ സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. മോഷണം നടന്നിട്ടുണ്ടെന്നും സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
സാറാമ്മയുടെ മകള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ സമയത്താണ് മാതാവ് കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post