സ്ഥാനാര്‍ഥിയുടെ ഫ്‌ളക്‌സില്‍ വിഗ്രഹം: വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരനെതിരെ ഫ്ളക്സില്‍ മത ചിഹ്നം ഉപയോഗിച്ചെന്ന് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതി. ഇടതുമുന്നണിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ ഫ്‌ലക്‌സില്‍ വിഗ്രഹ ചിത്രം ഉപയോഗിച്ചതിനാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമീപിച്ചത്. വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.

തിരുവനന്തപുരം വര്‍ക്കലയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിവാദമായതിന് പിന്നാലെ ഫ്‌ലക്‌സുകള്‍ നീക്കം ചെയ്തിരുന്നു. വര്‍ക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്ളക്സുകള്‍ വെച്ചത്.

Exit mobile version