കല്‍പ്പറ്റ: ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് ആണ് സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്.
കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ ബോള്‍ മുഹമ്മദ് അബൂബക്കറിന്റെ തൊണ്ടയില്‍ കുടുങ്ങുകുയായിരുന്നു.
ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടന്‍ തന്നെ കല്‍പ്പറ്റ ആശുപത്രിയിലെത്തിച്ചിരുന്നനു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post