46കാരന്‍ കടലോരത്ത് തൂങ്ങിമരിച്ച നിലയില്‍, മൃതദേഹം കണ്ട ഞെട്ടല്‍മാറാതെ സമീപവാസികള്‍

ഹരിപ്പാട് : നാല്‍പ്പത്തിയാറുവയസ്സുകാരനെ കടലോരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. ഹരിപ്പാട് കണ്ടല്ലൂര്‍ പുതിയവിള ദേവീസദനത്തില്‍ സജീവ് ലാല്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ആറാട്ടുപുഴ നല്ലാണിക്കല്‍ സ്‌കൂളിന് തെക്കു ഭാഗത്ത് കുറ്റിക്കാടുളള പ്രദേശത്തെ മരത്തിലാണ് സജീവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read:തിരഞ്ഞെടുപ്പ് കാലത്തെ വിലക്കയറ്റം പാരയാകാതിരിക്കാൻ; ഉള്ളി കയറ്റുമതിക്ക് നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ; അമർഷവുമായി വ്യാപാരികൾ

സമീപവാസികളാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം തൃക്കുന്നപ്പുഴ പൊലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് താത്കാലിക ജീവനക്കാരനായിരുന്നു സജീവ്. അച്ഛന്‍: കൃഷ്ണന്‍കുട്ടി. അമ്മ: ശാന്തമ്മ. ഭാര്യ: നിഷ. മകള്‍: ലാവണ്യ. മരണകാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Exit mobile version