തിരഞ്ഞെടുപ്പ് കാലത്തെ വിലക്കയറ്റം പാരയാകാതിരിക്കാൻ; ഉള്ളി കയറ്റുമതിക്ക് നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ; അമർഷവുമായി വ്യാപാരികൾ

ന്യൂഡൽഹി: രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതിക്കുള്ള നിരോധനം മാർച്ച് 28ന് അവസാനിക്കാനിരിക്കെ കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ വിപണിയിൽ ഉള്ളിക്ക് അപ്രതീക്ഷിത വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് നടപടി. പല വർഷങ്ങളിലും ഉള്ളിയുടെ വിലക്കയറ്റം രാഷ്ട്രീയത്തെയും പൊള്ളിച്ചിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ഉള്ളി വില വലിയൊരു ചർച്ചയാകാതിരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

കഴിഞ്ഞ ഡിസംബറിൽ ഏർപ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം പുറത്തെത്തിയത്. ലോകത്തെ തന്നെ ലോകത്തെ ഏറ്റവും വലിയ പച്ചക്കറി കയറ്റുമതിക്കാരാണ് ഇന്ത്യ. ഏഷ്യൻ വിപണിയിലെത്തുന്ന പകുതി ഉള്ളിയും ഇന്ത്യയിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ ഈ നീക്കം യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഉള്ളി വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്.

ALSO READ- പൂക്കോട് കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണം; കെ ജാമിദയ്ക്ക് എതിരെ കേസെടുത്തു

2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 2.5 ദശലക്ഷം മെട്രിക് ടൺ ഉള്ളിയാണ് കയറ്റി അയച്ചതെന്നാണ് കണക്കുകൾ. പൊതുവിപണിയിൽ ഉള്ള വില പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഉള്ളി വിളവെടുപ്പ് സീസൺ അടുക്കുകയും ചെയ്തതോടെ കയറ്റുമതി നിരോധനം എടുത്തുകളയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കേന്ദ്രസർക്കാർ അപ്രതീക്ഷിത നീക്കത്തിലൂടെ വ്യാപാരികളുടെ നീക്കങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ നടപടി അനാവശ്യമാണെന്നാണ് കയറ്റുമതി വ്യാപാരികളുടെ അഭിപ്രായം. മഹാരാഷ്ട്രയിൽ 100 കിലോ ഉള്ളിയുടെ വില 4500 രൂപയായിരുന്നത് കയറ്റുമതി നിരോധനത്തിന് പിന്നാലെ 1200 രൂപയായിട്ടുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും വലിയ ഉള്ളി ഉൽപ്പാദകർ. അതേസമയം, ഏഷ്യൻവിപണിയിലെ ഇന്ത്യയുടെ അഭാവം ചൈനയും ഈജിപ്തും പോലുള്ള രാജ്യങ്ങൾക്ക് വലിയ നേട്ടമാണ് സമ്മാനിക്കുന്നത്.

Exit mobile version