തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. രാത്രിയില്‍ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. രാത്രി ആയതുകൊണ്ട് പന്നിക്കെണി കാണാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ദാരുണ സംഭവമുണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post