കൊല്ലം: പരിശുദ്ധ റമദാനില്‍ മതസൗഹാര്‍ദത്തിന്റെ മഹാകാഴ്ചയൊരുക്കി കൊല്ലത്തെ പ്ലാവറ ശ്രീ ഭദ്രകാളി ക്ഷേത്രം. മുസ്ലിം സഹോദരങ്ങള്‍ക്ക് നോമ്പുതുറയൊരുക്കിയിരിക്കിയാണ് ക്ഷേത്ര കമ്മിറ്റി മാതൃകയായിരിക്കുന്നത്.
പരവൂര്‍ തെക്കുംഭാഗം അന്‍സാറുല്‍ മുസ്ലിമിന്‍ പള്ളിയിലാണ് പ്ലാവറ ശ്രീ ഭദ്രകാളിക്ഷേത്രം ഭാരവാഹികള്‍ മത സൗഹാര്‍ദത്തിന്റെ നോമ്പ് തുറയൊരുക്കിയത്. ഒരു ചുറ്റുമതിലിന്റെ പോലും അകലമില്ലാത്ത പള്ളിയും ക്ഷേത്രവും നാടിന് അഭിമാനമായിരിക്കുകയാണ്.
ക്ഷേത്ര ഉത്സവത്തിനായി ഒരു ലക്ഷത്തി മുപ്പത്തിയാറായിരം രൂപ പിരിച്ചപ്പോള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും മുസ്ലിം സഹോദരങ്ങളുടെ പൈസയാണെന്ന് ക്ഷേത്രം സെക്രട്ടറി മുരളീധരന്‍ പിള്ള പറയുന്നു. മുസ്ലിം വിശ്വാസികളുടെ മൂന്നാമത്തെ പെരുന്നാളാണ് ക്ഷേത്രോത്സവമെന്ന് ജമാഅത്ത് പ്രസിഡന്റ് ഷുഹൈബും പറയുന്നു. നാല് പതിറ്റാണ്ടായി നാടിന്റെ സ്‌നേഹക്കാഴ്ചയാണിത്.
Discussion about this post