തിരുവനന്തപുരം: പുന്നമൂട് മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി. വര്‍ക്കല പുന്നമൂട് മാര്‍ക്കറ്റിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഇവിടെ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച 35 കിലോയോളം പഴകിയ മത്സ്യമാണ് കണ്ടെത്തിയത്. മൊബൈല്‍ ലാബിന്റെ സഹായത്തോടെയാണ് വില്പനയ്ക്ക് എത്തിച്ച മത്സ്യങ്ങള്‍ പരിശോധിച്ചത്.
ചൂര, കണ്ണന് കൊഴിയാള എന്നിവയില്‍ അടക്കം പഴകിയ മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. മാര്‍ക്കറ്റില്‍ പഴകിയ മത്സ്യവില്പന സ്ഥിരമാണെന്നുള്ള പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
ഫുഡ് ആന്‍ഡ് സേഫ്റ്റി വര്‍ക്കല സര്‍ക്കിള്‍ ഓഫീസര്‍ ഡോ.പ്രവീണ്‍ ആര്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Discussion about this post